World Library  


Add to Book Shelf
Flag as Inappropriate
Email this Book

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം

By VED from Victoria Institutions

Click here to view

Book Id: WPLBN0100003202
Format Type: PDF (eBook)
File Size: 6.28 MB
Reproduction Date: 9/2/206

Title: ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം  
Author: VED from Victoria Institutions
Volume:
Language: Malayalam
Subject: Non Fiction, Social Sciences, South Asia
Collections: Sociology, Authors Community, Most Popular Books in China
Historic
Publication Date:
Publisher: Victoria Institutions, Aaradhana, DEVERKOVIL 673508
Member Page: VED from VICTORIA INSTITUTIONS

Citation

APA MLA Chicago

Victoria Institutions, V. F. (n.d.). ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം. Retrieved from http://www.worldebooklibrary.com/


Description
Whatsapp മുഖേനെ, ഏതാണ്ട് 2016 നവംബർ മുതൽ നിത്യേനെ പ്രക്ഷേപണം ചെയ്തുതുടങ്ങിയ ഒരു എഴുത്തു പരമ്പരയാണ് ഇത്. ഈ പ്രക്ഷേപണം ഇന്നും തുടർന്നുകൊണ്ടിരിക്കുന്നുണ്ട്.

Excerpt
5. ഫ്യൂഡൽ ഭാഷകളും പ്ളെയ്നാർ ഭാഷകളും ഈ എഴുത്തുകാരൻ ചെറിയതോതിലുള്ള നിരീക്ഷണ-പരീക്ഷണ-പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഭാഷകളെ മൂഖ്യമായി രണ്ടുതരത്തിൽ ഉള്ളതായി നിർവ്വചിച്ചിട്ടുണ്ട്. ഇങ്ഗ്ളിഷ് പോലുള്ള നിരപ്പുള്ള ഭാഷകളെ Planar (നിരപ്പുള്ള) languages എന്നും ജന്മികുടിയാൻ ഉച്ചനീചത്വകോഡുകളുള്ള ഭാഷകളെ Feudal (ഫ്യൂഡൽ) languages എന്നും വ്യത്യസ്ഥമായി തരംതിരിച്ചു. ഇതുമായ ബന്ധപ്പെട്ട് 1989ൽ MARCH of the EVIL EMPIRES: English versus the feudal languages എന്ന പുസ്തകത്തിന്റെ കരട് രൂപം (ഡ്രാഫ്റ്റ്) എഴുതി. ഏതാണ്ട് 2000ന് ചുറ്റുപാടിൽ ഈ ഗ്രന്ഥം ഓൺലൈനായി പ്രസിദ്ധികരിച്ചു. ഈ ഗ്രന്ഥത്തിൽ ഭാഷ എന്നത് ഒരു സോഫ്റ്റ്വേർ കോഡോ അല്ലെങ്കിൽ ഒരു സോഫ്റ്റ്വേർ ആപ്ളിക്കേഷനോ ആണ് എന്ന ഒരു വാദം വച്ചിരുന്നു. കുറെ വർഷങ്ങൾക്ക് ശേഷം ഭാഷകളുടെ യഥാർത്ഥകോഡുകളെക്കുറിച്ച് തന്നെ നേരിട്ട് നിരീക്ഷണം ചെയ്ത് തുടങ്ങിയപ്പോൾ, 'ഫ്യൂഡൽ' എന്ന പദം തന്നെ അപര്യാപ്തമായ ഒരു സാങ്കേതിക പദം ആണ് എന്ന് മനസ്സിലാക്കിത്തുടങ്ങി. അങ്ങിനെയാണ് ഏതാനും വർഷങ്ങൾക്ക് മുൻപ് ഈ പദത്തിന് പകരം കൂടുതൽ ഉചിതമായിട്ടുള്ള സാങ്കേതിക പദപ്രയോഗം '3-D Virtual Arena-coded languages' ആണ് എന്ന് മനസ്സിലാക്കുകയും Pristine-English: What is different about it? എന്ന ഗ്രന്ഥത്തിൽ അത് ഉപയോഗിക്കുകയും ചെയ്തത്. എന്നാൽ കൂടുതൽ സൌകര്യപ്രദമായി ഉപയോഗിക്കാൻ പറ്റുന്ന പ്രയോഗം 'ഫ്യൂഡൽ ഭാഷ' എന്നുള്ളത് തന്നെയാണ്. ദക്ഷിണ ഏഷ്യൻ ഉപദ്വീപിലെ ഭാഷകൾക്ക് 'ജന്മികുടിയാൻ ഉച്ചനീചത്വ കോഡുകൾ' ഉണ്ട്. ഇത് ഒരു പുതിയ കണ്ടുപിടുത്തമാണ് എന്ന് അവകാശപ്പെടാൻ ആവുന്ന കാര്യമല്ല. കാരണം, ഈ പ്രദേശത്തിലുള്ള ഏവർക്കും ഇത് അറിവുള്ള കാര്യമാണ്. ഈ കാര്യം വിക്കീപീഡിയയിലുള്ള ഭാഷാ പഠനത്തെക്കുറിച്ചുള്ള പേജിൽ കുറേവർഷങ്ങൾക്ക് മുൻപ് എഴുതിയപ്പോൾ, ഉടനടി അത് മായ്ക്കപ്പെട്ടു. മലയാളം ഭാഷയെക്കുറിച്ചുള്ള പേജിന്റെ ചർച്ചാ (Talk) പേജിൽ ഈ കാര്യം മലയാളം ഭാഷയുടെ സവിശേഷതകളിൽ രേഖപ്പെടുത്തണമെന്ന് ഒരു സൂചന കൊടുത്തപ്പോൾ, ആ പേജ് നിർവ്വഹണം ചെയ്യുന്ന അമിത വിവരമുള്ള ഏതോ 'ഭാഷാ പണ്ഡിതൻ' വന്ന് തികച്ചും പരിഹാസ വാക്കുകളോടെയും, വിദ്യാഭാസമില്ലാത്ത ആളുകൾക്ക് എഴുതാനുള്ള സ്ഥലമല്ലാ വിക്കീപീഡിയ എന്ന ധ്വനിയും നൽകിക്കൊണ്ടും, തന്റെ കൈവശമുള്ള 'അഭിനവ ഇങ്ഗ്ളിഷ് ഭാഷാ പാണ്ഡിത്യം' കാട്ടിക്കൊണ്ടും (Yeah? എന്നപ്രയോഗം) ഈ എഴുത്തുകാരൻ എഴുതിയ സൂചന വെട്ടിക്കളഞ്ഞ് കൊണ്ട് പേജിൽ പ്രദർശിപ്പിക്കുകയും, പിന്നീട് പൂർണ്ണമായും മാച്ചുകളയുകയും ചെയ്തു. 2011ൽ മലയാളം ഭാഷ നിർബന്ധിച്ചു പഠിപ്പിക്കണമെന്ന് സർക്കാർ കൽപ്പന വന്നപ്പോൾ, ഫ്യൂഡൽ ഭാഷകൾ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ് എന്നും, അവ ഈ നാട്ടിലെ പൌരന് ഭരണഘടന നൽകുന്ന ഭരണ യന്ത്രത്തിന് മുന്നിലുള്ള സമത്വത്തിനും, പൌരന് അവകാശപ്പെട്ടിട്ടുള്ള വ്യക്തിപരമായ അന്തസ്സിനും ഘടകവിരുദ്ധവുമാണ് എന്നും, ഈ വക ഭാഷകൾ ഈ രാജ്യത്ത് ഏറ്റവും കുറഞ്ഞത് മൂന്ന് വ്യത്യസ്ത നിലവാരത്തിലുള്ള പൌരന്മാരെ സൃഷ്ടിക്കുമെന്നും വാദിച്ച് കൊണ്ട് ഈ എഴുത്തുകാരൻ ബഹുമാനപ്പെട്ട കേരളാ ഹൈകോടതിയിൽ നേരിട്ട് വാദിച്ചു. വാദഗതി പൂർണ്ണമായി ഈ ലങ്കിൽ കാണാവുന്നതാണ്: https://archive.org/details/ved036_gmail_Writ ഈ വാദങ്ങളിൽ മലയാളവും ഒരു ഫ്യൂഡൽ ഭാഷയാണ് എന്ന് ചേർത്തിരുന്നു. എന്നാൽ സർക്കാർ പക്ഷവും, റിറ്റ് പെറ്റിഷനിൽ കക്ഷിചേർന്ന മലയാള ഭാഷാ സംരക്ഷണ സംഘടനയും, ഭാഷാ ശാസ്ത്രത്തിൽ ഇങ്ങിനെയൊരു 'ഫ്യൂഡൽ ഭാഷ' എന്ന കാര്യം തന്നെയില്ലാ എന്ന് പറഞ്ഞ് ഈ വാദഗതിയെ നിലംപരിശാക്കാൻ ശ്രമിച്ചു. ഈ ഉപദ്വീപിലെ ജനങ്ങളിൽ ഒട്ടുമിക്കവർക്കും വ്യക്തമായോ അല്ലെങ്കിൽ അവ്യക്തമായോ അറിവുള്ള കാര്യമാണ് ഈ പ്രദേശത്തുള്ള ഒട്ടുമിക്ക ഭാഷകളിലും ഉച്ചനീചത്വ വാക്ക് കോഡുകൾ ഉണ്ട് എന്നത്. ഇത് ഭാഷാ ശാസ്ത്രത്തിന് അറിവില്ല എന്നത് തന്നെ ഈ വക ശാസ്ത്രങ്ങളുടെ ആഴമില്ലാത്ത 'ഗഹന'തയെക്കുറിച്ചുള്ള ഒരു സൂചനയാണ്. ഭാഷാ ശാസ്ത്രത്തിന് Honorific എന്ന ഒരു പ്രയോഗം അറിവുള്ളതാണ് എന്ന് തോന്നുന്നു. എന്നാൽ ഈ പദപ്രയോഗം ഫ്യൂഡൽ ഭാഷാകോഡുകളെ ഉൾക്കൊള്ളാൻ പര്യാപ്തമല്ല എന്നാണ് തോന്നുന്നത്.

Table of Contents
1. അവതാരികയുടെ അവതാരിക 11 2. അഹംതത്ത്വാത്മകമോ വസ്തുനിഷ്ഠമോ 12 3. എഴുത്തുകാരന്റെ വ്യക്തിപരമായ കുറവുകൾ 14 4. ആപേക്ഷിക മേൽക്കോയ്മയുടെ തെളിവുകൾതേടി 16 5. ഫ്യൂഡൽ ഭാഷകളും പ്ളെയ്നാർ ഭാഷകളും 17 6. ചരിത്രവും ഭാഷാ കോഡുകളും 19 7. ഭാഷാകോഡുകൾക്ക് മനുഷ്യമനസ്സിന്മേലുള്ള സ്വാധീനം 21 8. മലബാറിയും മലയാളവും 22 9. ചുറ്റിക പ്രഹരം ഏൽപ്പിക്കുന്ന വാക്ക്-കോഡുകൾ 24 10. വാക്ക്കോഡുകളുടെ പ്രഹരം ഏൽക്കുമ്പോൾ 25 11. ഒരു ഇങ്ഗ്ളിഷ് രാജ്യത്തിൽ കാപ്പിരികൾക്കുണ്ടായ അനുഭവം 12. ആരെ അകറ്റിനിർത്തേണം 29 13. മനോവിഭ്രാന്തി ഉളവാക്കുന്ന വാക്ക്-കോഡൂകൾ 30 14. കപട മനോഭാവത്തിന്റെ കോഡുകൾ 32 15. ആത്മാഭിമാനവും മറിച്ചിടാനുള്ള വെപ്രാളവും 34 16. ഇരുത്തേണ്ടടിടത്ത് ഇരുത്തേണം എന്നതിന്റെ കോഡുകൾ 37 17. പീക്കിരിത്തരത്തിന്റെ മാനസിക കോഡുകൾ 39 18. പരുക്കൻ പ്രതികരണത്തിന്റെ കോഡുകൾ 41 19. വ്യക്തമല്ലാത്ത വ്യക്തിത്തം 42 20. മോശമായത് പടരുന്നു, നല്ലത് അപ്രത്യക്ഷമാകുന്നു 44 21. മുകൾപ്പരപ്പ് മുഷിഞ്ഞതെങ്ങിനെ 46 22. സർക്കാർ തൊഴിലാളികളും സാധാരണ തൊഴിലാളികളും 48 23. താഴെക്ക് പിടിച്ച് വലിക്കുന്നതെങ്ങിനെ 50 24. ഇങ്ഗ്ളിഷ് പഠിപ്പിക്കുന്നതിനോടുള്ള എതിർപ്പ് 52 25. നിലവാരത്തകർച്ച നേരിടുന്ന ഇങ്ഗ്ളിഷ് 54 26. വിരസമായ ഇങ്ഗ്ളിഷ് പഠനത്തിന്റെ ഉത്തരവാദിത്വം 56 27. നിലവിട്ടുള്ള കാര്യക്ഷമത 58 28. അമിത വിധേയത്വവും സാമൂഹിക വളർച്ചയും 59 29. ഭാഷാ പരമായ കുണ്ടും കുഴിയും 61 30. ഒരു വിധേയന്റെ അനിവാര്യത 63 31. നിഷേധാത്മതകളുടെ ഉറവിടം 65 32. ബഹുമാനത്തിനോടുള്ള ക്രാന്തി 66 33. ഇന്ത്യൻ ഭരണഘടനയുടെ മൌലിക ഘടന 68 34. ബൃട്ടണിലെ അവസ്ഥ 69 35. ഇന്ത്യൻ പൌരന്റെ നൈസർഗികമായ അവകാശങ്ങൾ 70 36. അവകാശങ്ങൾ ഫ്യൂഡൽ ഭാഷകളിലേക്ക് തർജ്ജമചെയ്യുമ്പോൾ 71 37. മൂന്ന് വ്യത്യസ്ത നിലവാരത്തിലുള്ള പൌരത്വം 72 38. നിഗൂഡ കോഡുകൾ നിർവ്വീര്യമാക്കുന്നതെങ്ങിനെ 73 39. എളുപ്പപ്പണികളിലൂടെ കാര്യങ്ങൾ നേടാനായുള്ള വെമ്പൽ 75 40. പ്രാദേശിക സംസ്ക്കാരത്തിന് അനുസൃതമായുള്ള ഭരണഘടന 77 41. ചരിത്രത്തിൽ നിന്നും ഒരു ജനകീയ മുന്നേറ്റത്തിന്റെ കഥ 79 42. പുതിയ സവർണ്ണർ 80 43. രാഷ്ട്രം ഫ്യൂഡൽ ഭാഷാ കോഡുകൾക്ക് കീഴടങ്ങുമ്പോൾ 82 44. പാഠപുസ്തകങ്ങളിലെ തരിശായ വിഡ്ഢിത്തങ്ങൾ 84 45. George Washington എന്ന പമ്പരവിഡ്ഢി 86 46. ഇങ്ഗ്ളിഷ് കൊളോണിയൽ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങൾ 87 47. ഭരണഭാഷ മലയാളമാകുമ്പോൾ ഉളവാകുന്ന പ്രശ്നങ്ങൾ 89 48. ആര് ആരെ ബഹുമാനിക്കേണം 91 49. പാരമ്പര്യ സംസ്ക്കാരം തിരിച്ചുവന്നാൽ 93 50. താഴെപ്പെടുന്നരുടെ തമ്മിൽത്തമ്മിലുള്ള മത്സരം 95 51. ‘അവൻ’ ‘അദ്ദേഹം’ ആകുമോ എന്ന ഭയം 97 52. ഭാഷാ കോഡുകളുടെ പ്രഹരശക്തി 99 53. സമൂഹത്തെ മലക്കം മറിക്കാനാവുന്ന ഹ്രസ്വശബ്ദം 102 54. മലബാറിൽ കുട്ടിരാജാക്കളുടെ അധികാരം അസ്തമിക്കുന്നു 104 55. പക്ഷപാതപരമായ ഒരു നിയമം 105 56. സർക്കാർ തൊഴിലാളികളുടെ ഒരു അധികാരം 107 57. അക്രമാസക്തമായ പ്രകോപനത്തിന്റെ കോഡുകൾ 108 58. അസഭ്യത്തിന്റെ ദിശാഘടകാംശം 110 59. ധൈര്യം കാണിക്കലിലൂടുള്ള ആത്മമൂല്യ വർദ്ധനവ് 112 60. ധൈര്യമല്ലാത്ത ധൈര്യം 114 61. ഐപിഎസ്സ് ഓഫിസറുടെ ഇങ്ഗ്ളിഷ് അനുഭവം 116 62. ബൃട്ടിഷുകാർ ഇന്ത്യൻ പോലീസ് സ്റ്റേഷനിൽ 118 63. സമത്വത്തിന്റെ മൂന്ന് നിലവാരങ്ങൾ 119 64. വാക്ക്കോഡുകളാൽ പിടിച്ച് താഴ്ത്തി സമത്വപ്പെടുത്തുന്നത് 120 65. സമത്വത്തിലൂടെ തരംതാഴ്ത്തപ്പെടുന്നത് 122 66. അടിക്കാനും, ചവിട്ടാനും, അസഭ്യം പറയാനും ഉള്ള അധികാരം 67. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ കവചമില്ലാതെ ഇങ്ഗ്ളിഷ് ഭാഷാ കോഡുകൾ അകപ്പെട്ടുപോയാൽ 127 68. ബൃട്ടിഷ് നാവികർ ഇന്ത്യൻ ജെയ്ലിൽ 129 69. സ്പർശ്യവേദ്യമല്ലാത്ത പൈശാചികത 132 70. ഉള്ളുതുറക്കുന്നതിലെ ആപത്ത് 134 71. കീഴെയുള്ളവരെ ഇങ്ഗ്ളിഷ് പഠിക്കുന്നതിൽനിന്നും നിരുത്സാഹപ്പെടുത്തേണം 136 72. ഭാഷാപരമായി ഉളവാകുന്ന ജാതിവ്യവസ്ഥ 137 73. അറബിക്കടലിൽ എന്താണ് എറിയേണ്ടത്? 139 74. നിർവ്വചിക്കപ്പെടനാവാത്ത പൈശാചികത 141 75. സൌകര്യങ്ങൾ നൽകിയാലുള്ള വിന 143 76. ഇങ്ഗ്ളിഷ് സമൂഹങ്ങൾ തകിടംമറിക്കപ്പെടുന്നതെങ്ങിനെ 145 77. അവകാശം പ്രസ്താവിച്ചാൽ, എന്തുസംഭവിക്കും? 146 78. ‘അവൻ’ ‘അദ്ദേഹത്തെ’ അടിച്ചിട്ടാൽ 147 79. തട്ടിപ്പിലൂടെയുള്ള ഒരു ഐതിഹാസികത 149 80. തൊൽക്കുന്നതിനും ഒരു നിലവാരമുണ്ട് 151 81. വാക്കുകൾ വിക്രിയങ്ങൾ കാട്ടുന്നതെങ്ങിനെയെല്ലാം 154 82. വാക്ക് കോഡിൽ നാറിപ്പോയാൽ, പിന്നെ ജീവിച്ചിട്ടെന്ത് കാര്യം 156 83. ഫ്യൂഡൽ ഭാഷകളിലെ മാസ്മരിക സൌന്ദര്യം 158 84. വിട്ടുവീഴ്ചയും മഹാമനസ്കതയും, വിവരക്കേടും കഴിവില്ലായ്മയും ആവുന്ന അന്തരീക്ഷം 160 85. വാക്കുകളുടെ ബാഹുല്യം 162 86. ഭാഷയും മുഖഭാവവും 163 87. ഇങ്ഗ്ളണ്ടിലേക്ക് ഇരച്ചുകയറുന്ന പൈശാചികത 165 88. പേനത്തുമ്പിലൂടെ മറ്റുള്ളവരെ തരംതാഴ്ത്തുന്ന കഴിവ് 167 89. ചെറിയൊരു സ്വാതന്ത്ര്യം അമിത സ്വാതന്ത്ര്യമാകുന്നതെങ്ങിനെ 169 90. അടിമത്തത്തിലൂടെ മാനസിക ഒന്നിത്യത്തിൽ എത്തിയവർ 171 91. യൂഎസ്സഏയിലെ അടിമത്ത ചിത്രങ്ങൾ 173 92. അടിമത്തത്തെക്കാൾ മോശമായ അവസ്ഥ 176 93. ഇരുത്തേണ്ടിടത്ത് ഇരുത്താനുള്ള വാക്ക് കോഡുകൾ ഇല്ലെങ്കിൽ 94. ഇങ്ഗ്ളിഷിൽ പറഞ്ഞറിയിക്കാൻ വാക്കുകളില്ലാത്ത കാര്യങ്ങൾ 95. കൂടുതൽ സ്വീകാര്യമായ അടിമത്തം ഏത് 182 96. ഇങ്ഗ്ളിഷിൽ എന്താണ് ദിവ്യമായിട്ടുള്ളത് 184 97. നാറുന്ന നിവ്വചനം എങ്ങിനെ ഇങ്ഗ്ളിഷ് വാക്യത്തിൽ ഒളിപ്പിക്കുന്നു 98. ഇങ്ഗ്ളിഷ് ഉപയോഗിക്കുന്ന മറ്റുള്ളവർ 188 99. ഫ്യൂഡൽ ഭാഷകളിലെ സാമൂഹീക പരിവർത്തകരുടെ ഉള്ളിലിരിപ്പ് 100. ബിലാത്തിയുമായൊരു ബന്ധത്തിന്റെ മെച്ചം 193 101. ദൈവവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സംഭാഷണങ്ങൾ 195 102. ഫ്യൂഡൽ ഭാഷകളും ഇസ്ലാമും 197 103. പ്രത്യയശാസ്ത്രങ്ങൾ ഫ്യൂഡൽ ഭാഷാകോഡുകൾക്ക് മുന്നിൽ പരാജയപ്പെടുന്നു 200 104. കുറുക്കുവഴികളിലൂടെ പ്രശ്നപരിഹാരത്തിന് മുതിരുന്നവർ 202 105. ഈ എഴുത്തിനെക്കുറിച്ച് 204

 

Click To View

Additional Books


  • Sacred Books (by )
  • The Behind the Book Lecture Series : The... (by )
  • Ades Web Magazine: Australia Volume 2 (by )
  • Bridge Bidding - Standard American Yello... (by )
  • La Transformación (by )
  • Hawaii Place Names (by )
  • Talaash – Discover Your True Self : Engl... (by )
  • O Na Mole E Ke Anahonua (About the Roots... (by )
  • Simple & Effective Science For Self Real... (by )
  • The Barbary Lion (by )
Scroll Left
Scroll Right

 Copyright © World Library Foundation. All rights reserved. eBooks from World eBook Library are sponsored by the World Library Foundation,
a 501c(4) Member's Support Non-Profit Organization, and is NOT affiliated with any governmental agency or department.